എടൂര്‍: മാടത്തില്‍-കീഴ്പ്പള്ളി റോഡില്‍ എടൂര്‍ പഴയ പോസ്റ്റ് ഒാഫീസിന് സമീപം പാംപ്ലാനി മുക്കില്‍ റോഡരികിലെ മണ്ണ് ഒഴുകിപ്പോയതും ട്രാൻസ്ഫോര്‍മറും വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു.റോഡില്‍ നിന്ന് വാഹനങ്ങള്‍ ഇവിടേക്ക് ഇറങ്ങിയാല്‍ മറിയാനുള്ള സാധ്യത ഏറെയാണ്.
റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ട്രാൻസ്ഫോര്‍മറിന് സംരക്ഷണമൊരുക്കാനായി സ്ഥാപിച്ച ഇരുന്പ് വേലിയും വാഹനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. ഇതു വഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് എതിരേ വരുന്ന വാഹനത്തിനായി സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സംരക്ഷണ വേലി സ്ഥാപിച്ചിരിക്കുന്നത്. വേലിയില്‍ റിഫ്ലക്ടിംഗ് സ്റ്റിക്കര്‍ പോലും പതിച്ചിട്ടില്ല.
ഇത് കാരണം രാത്രിയില്‍ ഡ്രൈവര്‍മാര്‍ക്ക് വേലിയുള്ളത് തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്.
إرسال تعليق