Join News @ Iritty Whats App Group

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ തുടങ്ങി; മുസ്ലീം സംഘടനകളുടെ അപ്പീല്‍ സുപ്രീം കോടതിയില്‍

സര്‍വേ പരിഗണിച്ച് പള്ളിയുടെയും വിശ്വനാഥ ക്ഷേത്രത്തിന്റെ പരിസരത്ത് അവതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂച്ചയത്തിലെ ഗേറ്റ് നാലിന് 100 മീറ്റര്‍ അകലെ വരെയേ മാധ്യമങ്ങള്‍ക്ക് പ്രവേശനമുള്ളു.


വാരണാസി: വാരണാസിയിലെ ഗ്യാന്‍വാപി മുസ്ലീം പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേ ഇന്ന് തുടങ്ങി. അലഹബാദ് ഹൈക്കോടതിയില്‍ നിന്നുള്ള അനുകൂല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സര്‍വേ പുനരാരംഭിക്കുന്നത്. സര്‍വേ സംഘം ഇതിനകം തന്നെ പള്ളിയില്‍ എത്തിയിട്ടുണ്ട്.

സര്‍വേ പരിഗണിച്ച് പള്ളിയുടെയും വിശ്വനാഥ ക്ഷേത്രത്തിന്റെ പരിസരത്ത് അവതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂച്ചയത്തിലെ ഗേറ്റ് നാലിന് 100 മീറ്റര്‍ അകലെ വരെയേ മാധ്യമങ്ങള്‍ക്ക് പ്രവേശനമുള്ളു. പരാതിക്കാരായ ഹിന്ദു സംഘടന പ്രവര്‍ത്തകരുടെയും അവരുടെ അഭിഭാഷകരുടെയും സാന്നിധ്യത്തിലാണ് 30 അംഗ സര്‍വേ സംഘം പള്ളിയില്‍ എത്തിയത്. മൊത്തം 42 പേരാണ് സംഘത്തിലുള്ളത്.

ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണോ പള്ളി സ്ഥാപിച്ചിരിക്കുന്നതെന്നാണ് പരിശോധിക്കുന്നത്. പള്ളി അധികാരികളും സര്‍വേയോട് സഹകരിക്കുമെന്നാണ് സൂചന. സര്‍വേയുടെ പേരില്‍ നമസ്‌കാരം മുടക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നമസിന് മുന്‍പ് ഇന്നത്തെ സര്‍വേ പൂര്‍ത്തിയാക്കും. 12 മണിവരെ സര്‍വേ തുടര്‍ന്നേക്കും.

പള്ളി സമുച്ചയത്തിന് ഉള്ളിലുള്ളവയുടെ കാലപ്പഴക്കവും നിര്‍മ്മാണത്തിന്റെ സ്വഭാവവും പരിശോധിക്കും. ആധാരങ്ങളും ചിത്രങ്ങളും ജിപിആര്‍ സര്‍വേയും പരിശോധിക്കും. നിര്‍മ്മാണത്തിന് കേടുപാടുണ്ടാക്കാതെയാണ് സര്‍വേ നടത്തുക. കണ്ടെത്തലുകളില്‍ വിശദമായ റിപ്പോര്‍ട്ടും തയ്യാറാക്കും.

അതേസമയം, സര്‍വേയ്‌ക്കെതിരെ മുസ്ലീം വിഭാഗം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പരിഗണിക്കുക. ഗ്യാന്‍വാപിയില്‍ സര്‍വേയ്ക്ക് വാരണാസി ജില്ലാ കോടതിയാണ് ആദ്യം അനുമതി നല്‍കിയത്. ഇതിനെതിരെ പള്ളിക്കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സ്‌റ്റേ നല്‍കുകയും പള്ളിക്കമ്മിറ്റിയുടെ അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുകയുമായിരുന്നു.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group