Join News @ Iritty Whats App Group

ക്രമസമാധാനം പൂർണ്ണമായി തകർന്നു, മണിപ്പൂര്‍ ഡിജിപിയോട് നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി


നീതി നടപ്പാക്കുന്നതിനും അന്വേഷണത്തിനും ഉന്നതാധികാര സമിതി ആലോചിക്കുമെന്ന് സുപ്രീംകോടതി. മുൻ ജഡ്ജിമാരുൾപ്പെട്ട സമിതിയാണ് ആലോചിക്കുന്നതെന്നും ചീഫ് ജസ്റ്റിസ്



ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം . ഡിജിപി നേരിട്ട് ഹാജരായി അക്രമങ്ങളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച രണ്ടുമണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം . സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ അവ്യക്തമെന്ന് നിരീക്ഷിച്ച കോടതി കേസുകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നില്ലേ എന്ന് സുപ്രീംകോടതി.ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാകും എന്ന് കോടതി ചോദിച്ചു.സിബിഐ അന്വേഷണത്തെ എതിർത്ത് കൂട്ടബലാൽസംഗത്തിനിരയായവർ നല്കിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം.സ്ഥിതി മെച്ചപ്പെട്ടു എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

കേന്ദ്രം നല്കിയ റിപ്പോർട്ടിലെ അതിജീവിതകളുടെ പേര് പുറത്തു പോകരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.സംസ്ഥാനത്ത് ക്രമസമാധാനം ഒട്ടും ബാക്കിയില്ലെന്ന് കോടതി പരാമര്‍ശിച്ചു.മണിപ്പൂർ പോലീസ് എങ്ങനെ കേസുകൾ അന്വേഷിക്കും. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ആകെ അറസ്റ്റ് 7 എന്ന് സംസ്ഥാനം സമ്മതിച്ചു .ഒരു വിഭാഗം കൂടുതൽ ശബ്ദം ഉയർത്തുന്നു. എല്ലാ സത്യവും ഇപ്പോൾ പറയാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

6500 എഫ്ഐആറുകളിൽ ഗുരുതര കേസുകൾ തരം തിരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു . ബലാൽസംഗക്കേസിൽ പോലീസ് നിഷ്ക്രിയമായിരുന്നു.സിബിഐക്ക് എത്ര കേസുകൾ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം . സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്‍റെ 11 കേസുകൾ സിബിഐക്ക് വിടാമെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചു.

നീതി നടപ്പാക്കുന്നതിനും അന്വേഷണത്തിനും ഉന്നതാധികാര സമിതി ആലോചിക്കുമെന്ന് സുപ്രീംകോടതി. ക്രമസമധാനം തകര്‍ന്നിടത്ത് പോലീസ് എങ്ങനെ നീതി നടപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിമര്‍ശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group