Join News @ Iritty Whats App Group

കണ്ണൂരില്‍ ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍


കണ്ണൂർ നഗരത്തില്‍ ബ്രൗണ്‍ ഷുഗറുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂര്‍ എന്‍ ജി ഒ ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന ടി കെ ശ്രീരാഗ് (27) എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച (31.07.2023) രാത്രി ബര്‍ണശേരി മൊയ്തീന്‍ പളളിക്ക് സമീപത്തുവെച്ച്‌ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാത്. കണ്ണൂര്‍ റെയിന്‍ജ് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തും സംഘവും നടത്തിയ റെയ്ഡില്‍ ഇയാളില്‍നിന്നും 1.375 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. 

പരിശോധനാസംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി എച് നിഷാദ്, സി എച് രജിത്ത്കുമാര്‍, എന്‍ സജിത്ത്, എം റോഷി, കെ പി ഗണേഷ് ബാബു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എ പി ശമീന എന്നിവരും പങ്കെടുത്തു. 

പ്രതിക്കെതിരെ എന്‍ ഡി പി എസ് ആക്‌ട് പ്രകാരം കേസെടുത്തു, കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group