Join News @ Iritty Whats App Group

പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി



തളിപ്പറമ്ബ്: പതിമൂന്ന് വയസുകാരനെ മൂന്നംഗ സംഘം മര്‍ദിച്ച ശേഷം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. മര്‍ദനമേറ്റ നിലയില്‍ കുട്ടിയെ തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ മൂന്നിന് ബദരിയാ നഗറിലായിരുന്നു സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ വരുന്നത് കണ്ട് സംഘം രക്ഷപ്പെടുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു. പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group