ദില്ലി: കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തി. രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉൾപ്പെടുത്തി. തിരുത്തൽ വാദികളായ ജി- 23 നേതാക്കളെയും കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉൾപ്പെടുത്തി.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു. എന്നാൽ പ്രവർത്തകസമിതിയിൽ അംഗത്വം നൽകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പ്രവർത്തകസമിതിയിൽ ഉൾപ്പെട്ടതുവഴി സംഘടനപരമായി പാർട്ടിയിൽ ഉയരാൻ കൂടി ശശി തരൂരിന് സാധിക്കും. മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിങ്ങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർ തുടരും എന്നതിൽ സംശയമുണ്ടായിരുന്നില്ല. ഇവർക്ക് പുറമെ 34 അംഗങ്ങൾ കൂടി പ്രവർത്തക സമിതിയിലുണ്ട്. രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിറിൽ യുവാക്കൾക്ക് കൂടി പ്രാധിനിത്യം നൽകണമെന്ന തീരുമാനമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സച്ചിൻ പൈലറ്റിനെയും കനയ്യ കുമാറിനെയും ഉൾപ്പടെയുള്ളവരെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്. പ്രവർത്തക സമിതിയിലെ 39 അംഗങ്ങൾക്ക് പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവർത്തക സമിതിയിലുണ്ട്.
إرسال تعليق