കണ്ണൂര്‍ : മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എംഎ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തിയെന്ന് ആരോപണം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന സിലബസിലാണ് കെകെ ഷൈലജയുടെ ആത്മകഥയായ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്നതും പാഠഭാഗമാക്കി ഉൾപ്പെടുത്തിയത്.
ഒന്നാം സെമസ്റ്ററിന്റെ 'ലൈഫ് റൈറ്റിംഗ്' എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാൻ ഉള്ളത്. സിലബസ് രാഷ്ട്രീയവൽക്കരണമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ ആരോപിച്ചു.
ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാതെ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യാറാക്കിയത്. ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്. 9 വർഷത്തിന് ശേഷമാണ് സിലബസ് പരിഷ്കരണം നടക്കുന്നത്. പി ജി ക്ലാസുകൾ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകൾ ആരംഭിച്ചത്.
ഗാന്ധിജി, ഡോ. ബി ആർ അംബേദ്കർ, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിൽ ഡൽഹി കേരള ഹൗസിൽവെച്ച് 'മൈ ലൈഫ് ആസ് എ കോമ്രേഡ്' മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.
Ads by Google
إرسال تعليق