Join News @ Iritty Whats App Group

കുട്ടികളെ അടിക്കാൻ നിയോഗിച്ചത് ഭിന്നശേഷിക്കാരിയായ തന്റെ ശാരീരിക പരിമിതി കൊണ്ട്; വിചിത്ര ന്യായീകരണവുമായി അധ്യാപിക


യുപിയിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ സഹപാഠികളെക്കൊണ്ട് മർ‌ദ്ദിച്ച സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി അധ്യാപിക. സംഭവം വിവാദമായതോടെയാണ് അധ്യാപിക തൃപ്ത ത്യാഗി രം​ഗത്ത് എത്തിയത്. താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്ന് തൃപ്ത ത്യാ​ഗി പറയുന്നു.

പഠിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ നൽകിക്കൊള്ളാൻ കുട്ടിയുടെ രക്ഷിതാക്കൾ നിർദ്ദേശിച്ചിരുന്നുവെന്ന് തൃപ്ത ത്യാ​ഗി പറഞ്ഞു. സംഭവത്തിൽ വർഗീയത കലർത്തരുതെന്നും തൃപ്ത ത്യാ​ഗി ആവശ്യപ്പെട്ടു.

സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിക്കാനാണ് ഇവർ നിർ‌ദേശിച്ചത്.കൂടാതെ ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലും മ‍ർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ കേസെടുത്തു.സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് അധ്യാപികയുടെ ന്യായീകരണം. ഒരു മത വിഭാഗത്തില്‍ പെട്ട കുട്ടിയെ മറ്റൊരു മതത്തിലെ കുട്ടികളെ കൊണ്ട് അധ്യാപിക മര്‍ദ്ദിച്ചുവെന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. കണക്കിന്‍റെ പട്ടിക പഠിക്കാത്തതിന് നല്‍കിയ ശിക്ഷയാണെന്നും വാദമുണ്ട്.

ഉത്തർപ്രദേശിലെ മുസഫർ ന​ഗറിലെ സ്കൂളിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. കുട്ടിയെ രൂക്ഷമായി ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിര്‍ദ്ദേശത്തൊടൊപ്പം ശരീരത്തിന്‍റെ മറ്റിടങ്ങളിലും മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളും സംഭവം ആസ്വദിക്കും വിധമുള്ള ശബ്ദം ദൃശ്യത്തില്‍ കേള്‍ക്കാം.

Post a Comment

أحدث أقدم
Join Our Whats App Group