Join News @ Iritty Whats App Group

പുതുപ്പള്ളി ഇനി ഇലക്ഷൻ ചൂടിൽ; സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; വോട്ടെണ്ണൽ എട്ടിന്




തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​ൾ​പ്പെ​ടെ ഏ​ഴ് നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. വോ​ട്ടെ​ണ്ണ​ൽ എ​ട്ടി​ന് ന​ട​ക്കും.

ഓ​ഗ​സ്റ്റ് 17 ആ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഓ​ഗ​സ്റ്റ് 18 ന് ​ന​ട​ക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി– ഓ​ഗ​സ്റ്റ് 21 ആ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന് മു​ത​ൽ മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്നു.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പു​തു​പ്പ​ള്ളി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ജാ​ർ​ഖ​ണ്ഡി​ലെ ധു​മ്രി, ത്രി​പു​ര​യി​ലെ ബോ​ക്സാ​ന​ഗ​ർ, ധ​ൻ​പു​ർ, ബം​ഗാ​ളി​ലെ ധു​പ്ഗു​രി, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഘോ​സി, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബാ​ഗേ​ശ്വ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തു​പ്പ​ള്ളി​യെ കൂ​ടാ​തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Post a Comment

أحدث أقدم
Join Our Whats App Group