Join News @ Iritty Whats App Group

കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് കടുത്ത ഭീഷണിയായി മട്ടന്നൂര്‍ ബസ് സ്റ്റാൻഡില്‍ അലഞ്ഞുതിരിയുന്ന തെരുവു നായക്കൂട്ടം.


മട്ടന്നൂര്‍: കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് കടുത്ത ഭീഷണിയായി മട്ടന്നൂര്‍ ബസ് സ്റ്റാൻഡില്‍ അലഞ്ഞുതിരിയുന്ന തെരുവു നായക്കൂട്ടം.

പന്ത്രണ്ടിലധികം വരുന്ന നായകളാണ് ബസ് സ്റ്റാൻഡിലും സമീപത്തും മുഴുവൻ സമയവും വിഹരിക്കുന്നത്. ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെഇവയെ പേടിച്ചാണ് നില്‍ക്കുന്നത്.

അക്രമസ്വഭാവം കാട്ടുന്ന ഇവ ഇരുചക്രവാഹന യാത്രക്കാരെ പിന്തുടര്‍ന്ന് അപകടത്തിലാക്കുകയാണ്.മട്ടന്നൂരിന് പുറമെ ഉരുവച്ചാല്‍ ടൗണിലും തെരുവുനായ ശല്യം അതിരൂക്ഷമാണ്. അടിയന്തിരമായി ഇവയെ നിയന്ത്രണവിധേയമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group