തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ്. 12 ഇനം സാധനങ്ങളടങ്ങിയ കിറ്റ് ഓഫീസിലോ താമസസ്ഥലത്തോ എത്തിച്ചുനൽകും. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്സിൽ ഭക്ഷ്യ- പൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. വിതരണം ഇന്നു പൂർത്തിയായേക്കും.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി, രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റർ, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കു മാത്രമായി ഇത്തവണ ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. പ്രഖ്യാപിച്ചതുപോലെ കിറ്റ് വിതരണം മുന്നോട്ടു കൊണ്ടുപോകാനായില്ല. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ 10 ശതമാനം കിറ്റ് മാത്രമാണ് വിതരണം ചെയ്തതെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. എന്നാൽ ഇന്നത്തോടെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നു.
സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്. പായസം മിക്സും കറിപ്പൊടികളും എത്താത്തതായിരുന്നു പ്രധാന പ്രതിസന്ധി.ൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂർത്തിയാക്കാനാണ് നിർദേശം.
إرسال تعليق