ദില്ലി: സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. രാഹുലിന്‍റെ അപ്പീൽ നേരത്തെ തള്ളിയ ജഡ്ജി ആർപി മൊഗേരയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
നേരത്തേ വിചാരണക്കോടതി പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി ഈ കേസിൽ പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് ചോദിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് നിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയിലെത്തിയത്.
മോദി പരാമർശത്തിന്റെ പേരിലായിരുന്നു രാഹുലിനെതിരേ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ഈ കേസിൽ പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു. ഒരു വർഷവും 11 മാസവും ശിക്ഷിച്ചാൽ പോലും രാഹുൽ ഗാന്ധി അയോഗ്യനാവില്ലായിരുന്നു എന്നും ജനപ്രതിനിധി എന്ന നിലയില്‍ മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും ചോദിച്ചിരുന്നു.
إرسال تعليق