വെടിയുണ്ടകളില്‍ ഒന്ന് ഹര്‍പ്രീതിന്റെ തലയിലാണ് കൊണ്ടത്. അദ്ദേഹം സ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ഗോവിന്ദ് സിംഗിനും വെടിയേറ്റിട്ടുണ്ട്. വലത് ചെവിയിലാണ് പരിക്ക്.
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഭജന്‍പുരയില്‍ ചൊവ്വാഴ്ച രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ അക്രമി സംഘം വെടിവച്ച് കൊലപ്പെടുത്തി. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ മാനേജര്‍ ഹര്‍പ്രീത് ഗില്‍ (36) ആണ് കൊല്ലപ്പെട്ടത്. അഞ്ചംഗ സംഘമാണ് ഇവരെ ആക്രമിച്ചത്.
ഭജന്‍പുരയിലെ സുഭാഷ് വിഹാറിലാണ് ആക്രമണമുണ്ടായത്. വെടിയുണ്ടകളില്‍ ഒന്ന് ഹര്‍പ്രീതിന്റെ തലയിലാണ് കൊണ്ടത്. അദ്ദേഹം സ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ഗോവിന്ദ് സിംഗിനും വെടിയേറ്റിട്ടുണ്ട്. വലത് ചെവിയിലാണ് പരിക്ക്.
ഗോവിന്ദ് സിംഗ് എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താന്‍ പോലീസ് സിസിടിവി അടക്കം പരിശോധിച്ച് അന്വേഷണം നടത്തുകയാണ്.
إرسال تعليق