ഇരിട്ടി: സമൂഹത്തിലെ അർഹരായ പാവപ്പെട്ടവരെ പുറന്തള്ളുന്ന നിലവിലെ ബിപിഎൽ ലിസ്റ്റിലെ അപാകതകൾ പരിഹരിക്കണമെന്നും പുതിയ ബിപിഎൽ സർവ്വേ നടത്തി ബിപിഎൽ ലിസ്റ്റ് പരിഷ്കരിക്കണമെന്നും കേരള ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് പേരാവൂർ നിയോജക മണ്ഡലം ജന പ്രതിനിധി സംഗമം കേന്ദ്ര കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു.
2009 ൽ സർവ്വേ നടത്തി തയ്യാറാക്കിയ ബിപിഎൽ ലിസ്റ്റ് പ്രകാരമാണ് ഇപ്പോഴും സർക്കാറിൻ്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആനുകൂല്യങ്ങൾ നിർണ്ണയിക്കുന്നതെന്നും ഇത് അശാസ്ത്രീയവും അർഹരായവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നതാണെന്നും ജനപ്രതിനിധി സംഗമം കുറ്റപ്പെടുത്തി.
ഇരിട്ടി സി എച്ച് മുഹമ്മദ് കോയ സ്മാരക സൗധത്തിൽ നടന്ന ജനപ്രതിനിധി സംഗമത്തിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. കേരള ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് ജില്ല സെക്രട്ടറി സമീർ പുന്നാട് അധ്യക്ഷത വഹിച്ചു.
കേരള ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് ,ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ,
ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ്
ജില്ല ഭാരവാഹികളായ പി.പി.അബ്ദുൽ ജലീൽ, ഇസ്മായീൽ മാസ്റ്റർ, കെ.സി.കാദർ, കെ.വി പ്രജിത്ര എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധി സംഗമത്തിൽ പേരാവൂർ നിയോജക മണ്ഡലം ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് ചെയർമാനായി കെ.വി റഷീദിനെയും ജനറൽ കൺവീനറായി പി ബഷീറിനെയും തിരഞ്ഞെടുത്തു.
വി പി അബ്ദുൽ റഷീദ്, കോമ്പിൽ അബ്ദുൽ ഖാദർ, കെ വി റഷീദ്, പി ബഷീർ, ടി.കെ ശരീഫ ,എം കെ നജുമുന്നിസ, കെ മിനി ,സി സാജിത എന്നിവർ ചർച്ചയിൽ പങ്കെടുത്തു
إرسال تعليق