കോട്ടയം: പൊതുരംഗത്തുനിന്ന് മാറിനില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ.മുരളീധരന്‍ എം.പി. ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ല. ലോക്‌സഭയിലേക്ക് പോകാതെ നിയമസഭയിലേക്ക് പോകാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.
പൊതുരംഗത്തുനിന്ന് കുറച്ചുകാലം മാറിനില്‍ക്കുകയാണെന്ന് ഇന്നലെ മുരളീധരന്‍ പറഞ്ഞിരുന്നു. കെ.കരുണാകരന്‍ സ്മാരക മന്ദിര നിര്‍മ്മാണം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച മുരളീധരന്‍ മന്ദിര നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്നും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചിലതൊക്കെ തനിക്കും പറയാനുണ്ടെന്നും പറഞ്ഞിരുന്നു.
إرسال تعليق