Join News @ Iritty Whats App Group

മുസ്ലിം ലീഗ് വിളക്കോട് ശാഖാ കമ്മിറ്റിയും ശിഹാബ് തങ്ങൾ റിലീഫ് സെൽ സംയുക്തമായി സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം പേരാവൂർ എംഎൽഎ അഡ്വക്കറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു


ഇരിട്ടി: മുസ്ലിം ലീഗ് വിളക്കോട് ശാഖാ കമ്മിറ്റിയും ശിഹാബ് തങ്ങൾ റിലീഫ് സെൽ സംയുക്തമായി സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം പേരാവൂർ എംഎൽഎ അഡ്വക്കറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. 

 രാജ്യം ഇന്ന് കടന്നുപോകുന്ന പ്രതിസന്ധികൾ തരണം ചെയ്തു നല്ല ഒരു നാളുകൾ നമ്മുടെ രാജ്യത്തിന് സമ്മാനിക്കാനുള്ള ഒരു ഓർമ്മകളാണ് പ്രതീക്ഷകളാണ് ഓണം നമുക്ക് സമ്മാനിക്കുന്നത്. രാജ്യം കടന്നുപോകുന്ന പ്രതിസന്ധികൾക്ക് പരിഹാരമായി ജാതി മത വർഗ്ഗഭാഷ ദേശ വ്യത്യാസമില്ലാതെ വർഗീയ ഫാസിസ്റ്റുകൾക്കെതിരെ നാം ഒരുമിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാതയിലൂടെ രാജ്യത്തിന് ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. അതിന് കരുത്തേകുന്ന ഒരു കൂട്ടായ്മയാണ് ഈ സംഗമം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

ചടങ്ങിൽ വിളക്കോട് അയ്യപ്പൻകാവ് റോഡ് നവീകരണത്തിന് മൂന്ന് കോടി രൂപ പിഡബ്ല്യുഡി ഫണ്ട് ലഭിക്കുന്നതിന് പ്രവർത്തിച്ച എംഎൽഎക്ക് ശാഖ കമ്മിറ്റിയുടെ ഉപഹാരം ശാഖ ട്രഷറർ ഒ സി സലാം നൽകി.ശാഖാ പ്രസിഡണ്ട് പി അബൂബക്കർ അധ്യക്ഷത വഹിച്ചു. ശാഖ ജനറൽ സെക്രട്ടറി ഇ പി സ്വാലിഹ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
 പേരാവൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം എം മജീദ്, ജനറൽ സെക്രട്ടറി ഒ ഹംസ, ജില്ലാ വർക്കിംഗ് കമ്മിറ്റി മെമ്പർ എം കെ മുഹമ്മദ്, കോൺഗ്രസ് നേതാവ് വി രാജു, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ വി റഷീദ്, ബി മിനി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ചാത്തോത്ത് മൊയ്തീൻ, വനിതാ ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം എം നൂർജഹാൻ, എംഎസ്എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി റംഷാദ് മാസ്റ്റർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെവി റഹൂഫ്, ഖത്തർ കെഎംസിസി നേതാവ് പി പി അബ്ദുസ്സമദ്, ഇ ജാഫർ, അഷ്റഫ് പ്രസംഗിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group