ഇരിട്ടി: കാക്കയങ്ങാട് ഉളീപ്പടിയിലെ വിശുദ്ധ യൂദാത ദേവൂസിന്റെ കപ്പേളയിലെ തിരുരൂപം തീവെച്ച് നശിപ്പിച്ചവർക്കെതിരെ കർശ്ശന നടപടിഎടുക്കണമെന്നും നാടിന്റെ മതമൈത്രിയും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന ഇരുട്ടിന്റെ സന്തതികളെ ഒറ്റപ്പെടുത്തണമെന്നും മുസ്ലിംലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി,
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി
ഒ ഹംസ, ട്രഷറർ പൊയിലൻ ഇബ്രാഹിം , മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ , മുസ്ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ എം കെ ഹാരിസ്, കെ വി റഷീദ് , യു പി മുഹമ്മദ് , സി.ഹാരിസ്,ഇ.കെ. അബ്ദുറഹ്മാൻ,മുല്ലേരിക്കണ്ടി അബ്ദുൽ കാദർ , പി വി ഇബ്രാഹിം , എം ഗഫൂർ പ്രസംഗിച്ചു.
സംഭവ സ്ഥലം മുസ്ലിംലീഗ് നേതാക്കൾ സന്ദർശിച്ചു
.
إرسال تعليق