ഇരിട്ടി : ഓണം ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ വച്ച് പൂക്കള, കലാകായിക മത്സരങ്ങൾ നടന്നു. പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം ഉളിക്കൽ ശാഖയും, രണ്ടാം സ്ഥാനം കാക്കയങ്ങാടും കേളകവും, മൂന്നാം സ്ഥാനം യൂത്ത് മൂവ്മെന്റും നേടി.
വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും കലാമത്സരത്തിൽ പ്രസംഗം, ദൈവദശകം, ഓണപ്പാട്ട്, നാടൻ പാട്ട്, കവിതാ പാരായണം, ദേശഭക്തിഗാനം, പെൻസിൽ ഡ്രോയിങ് എന്നിവ നടത്തി. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി 50, 100 മീറ്റർ ഓട്ടം, ലെമൺ സ്പൂൺ, കസേരകളി, കലമുടക്കൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയ കായിക മത്സരങ്ങളും നടന്നു. വിജയികൾക്ക് ശ്രീനാരായണ ഗുരു ജയന്തി ദിനമായ 31ന് സമ്മാനങ്ങൾ വിതരണം ചെയ്യും.
യൂണിയൻ സെക്രട്ടറി പി. എൻ. ബാബു, യൂണിയൻ പ്രസിഡണ്ട് കെവി. അജി, ഗ്രാമപഞ്ചായത്ത് മെമ്പർ പി. പി. കുഞ്ഞൂഞ്ഞ്, പി. ജി.രാമകൃഷ്ണൻ, ചന്ദ്രമതി ടീച്ചർ, ശശി തറപ്പേൽ, അനൂപ് പനക്കൽ , ജയരാജ് പുതുക്കുളം, യു.എസ്. അഭിലാഷ്, പി. കെ. പത്മപ്രഭ, അജിത്ത് എടക്കാനം, എൻ. രാജൻ, ദിനേശൻ തില്ലങ്കേരി, എ. എൻ. സുകുമാരൻ മാസ്റ്റർ, വിജയൻ ചാത്തോത്ത്, ഗോപി കോലഞ്ചിറ, നിർമ്മല അനിരുദ്ധൻ, രാധാമണി ഗോപി, ലതാ കല്യാട്, ടി. എൻ. കുട്ടപ്പൻ, പി. ജി. വാസുകുട്ടൻ, സൗമിനി പെരുംങ്കരി, ഓമന വള്ളിത്തോട്, സുരേഷ് വേക്കളം, രാമചന്ദ്രൻ കുളിഞ്ഞ എന്നിവർ നേതൃത്വം നൽകി.
إرسال تعليق