Join News @ Iritty Whats App Group

വോട്ടർമാരുടെ ശ്രദ്ധയ്ക്ക് ; കന്നിവോട്ടിന് ഇനി രണ്ട് അപേക്ഷകൾ സമർപ്പിക്കണം


തിരുവനന്തപുരം : കന്നി വോട്ടര്‍മാരുടെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി രണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടി വരും . വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും വെവ്വേറെ ആരംഭിക്കുന്നതിനാല്‍ രണ്ടിടത്തും പ്രത്യേകം അപേക്ഷ ഹാജരാക്കുകയും ഹിയറിങിന് പോകുകയും ചെയ്യേണ്ടതായി വരും .

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ദ്ദേശം നേരത്തെ മുതുലുണ്ട് . പ്രത്യേക ഉത്തരവിലൂടെ കേന്ദ്ര കമ്മീഷന് സാധൂകരിക്കാനും കഴിയും . പേര് ചേര്‍ക്കാനുളള കരട് പട്ടിക പ്രസദ്ധീകരിക്കുക , അപേക്ഷ സ്വകരീക്കാന്‍ , പരിശോധന ഹിയറിങ് , സമ്പൂര്‍ണ പട്ടിക തയ്യാറാക്കി എന്നിവയ്ക്ക് വേണ്ടടതിന്റെ പകുതിയില്‍ താഴെ അധ്വാനം മാത്രമെ വോട്ടര്‍ പട്ടിക ക്രമീകരിക്കുക്കാന്‍ വേണ്ടി വരികയുളളൂ .

ലോക്‌സഭ , നിയമസഭ തിരഞ്ഞെടുപ്പുകളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ റവന്യൂ ഓഫീസുകളിലാണ് അപേക്ഷ നല്‍കണം . കേന്ദ്ര കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കൽ ഒക്ടോബറിലാണ് ആരംഭിക്കുക.

അടുത്ത ജനുവരി അഞ്ചിനുള്ളിൽ സമ്പൂർണ പട്ടിക പ്രസിദ്ധീകരിക്കാനാകുന്ന തരത്തിലാണ് നടപടികൾ. അതേസമയം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം വോട്ടർപട്ടിക പുതുക്കൽ ആരംഭിക്കും. കരട് പട്ടിക സെപ്റ്റംബർ എട്ടിനും സമ്പൂർണ പട്ടിക ഒക്ടോബർ 16നും പ്രസിദ്ധീകരിക്കും

Post a Comment

أحدث أقدم
Join Our Whats App Group