Join News @ Iritty Whats App Group

കണ്ണൂരിൽ എസ്‌ഐയുടെ വീട്ടിൽ 55കാരൻ മർദനമേറ്റ് മരിച്ചനിലയിൽ


കണ്ണൂര്‍: ഗ്രേഡ്‌ എസ്‌ ഐയുടെ വീട്ടിൽ ലോഡിങ് തൊഴിലാളിയായ 55കാരനെ പരിക്കുകളോടെ മരിച്ചനിലയിൽ കണ്ടെത്തി. കൊളച്ചേരിപ്പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപത്തെ കൊമ്പൻ സജീവനെ (55) ആണ് ശരീരത്തിലാകെ പരിക്കേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. കാലിന് മർദനമേറ്റ് ചോരയൊലിച്ചനിലയിലാണ്‌. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ്‌ എസ്‌ ഐ കൊയിലേരിയൻ ദിനേശന്റെ വീടിന്റെ വർക്ക് ഏരിയയിലാണ് മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടത്. ദിനേശനെ മയ്യിൽ പൊലീസ് ഇൻസ്പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി ഏഴിന് മയ്യിൽ പൊലീസ് സ്റ്റേഷനിലേക്ക് നാട്ടുകാരാണ് വിവരം അറിയിച്ചത്. ചുമട്ടു തൊഴിലാളിയായ സജീവൻ എസ് ഐയുടെ വീട്ടിൽ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മദ്യപിച്ചുള്ള വാക്കേറ്റത്തെത്തുടർന്ന് വിറകുകൊള്ളികൊണ്ടുള്ള അടിയേറ്റ് സജീവൻ മരിച്ചുവെന്നാനാണ് കരുതുന്നത്. സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. ഇൻസ്‌പെക്ടർ ടി പി സുമേഷും സംഘവും മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് മാറ്റി.

അങ്കണവാടി വർക്കർ ഗീതയാണ് സജീവന്റെ ഭാര്യ. മക്കൾ: ശ്രേയ, ശ്വേത (നഴ്‌സിങ് വിദ്യാർത്ഥിനി). സഹോദരങ്ങൾ: പുഷ്പൻ, മാലതി, ശോഭ, അജിത, അനിത.

Post a Comment

أحدث أقدم
Join Our Whats App Group