ന്യൂഡല്‍ഹി: ബിജെപിയെ തെരഞ്ഞെടുപ്പില്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ 'ഇന്‍ഡ്യ'യുടെ മൂന്നാമത്തെ യോഗം ഇന്ന് മുംബൈയില്‍ ആരംഭിക്കും. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ 28 പാര്‍ട്ടികളുടെ 63 പ്രതിനിധികള്‍ പങ്കെടുക്കും. മുന്നണിയുടെ കണ്‍വീനറെയും ലോഗോയും പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുമിനിമം പരിപാടിയുടെ പ്രഖ്യാപനവും നടക്കും.
സീറ്റ് വിഭജനത്തിനുള്ള പ്രാരംഭ ചര്‍ച്ചകളാണ് പ്രധാന അജണ്ട. ആറു മുഖ്യമന്ത്രിമാരും യോഗത്തിനുണ്ടാകും. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി നേതൃത്വം ഒരുക്കുന്ന അത്താഴവിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും. ഘടകകക്ഷികള്‍ തമ്മിലുള്ള സുഗമമായ ഏകോപനത്തിനായി ഡല്‍ഹിയില്‍ ഒരു സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. സഖ്യത്തെ ആര് നയിക്കുമെന്ന ചര്‍ച്ചയും നടക്കും.
സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നീ കോണ്‍ഗ്രസ് നേതാക്കളെല്ലാം യോഗത്തിനുണ്ടാകും. കെ സി വേണുഗോപാല്‍, ബിനോയ് വിശ്വം, പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജോസ് കെ മാണി, പി സി തോമസ് എന്നീ കേരളത്തില്‍ നിന്നുള്ള നേതാക്കളും പങ്കെടുക്കും. സീതാറാം യെച്ചൂരി, എം.കെ. സ്റ്റാലിന്‍, മമതാ ബാനര്‍ജി, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സജ്ഞയ് റാവത്ത്, മമതാ ബാനര്‍ജി, ഡെറക് ഒബ്രെയ്ന്‍, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ്, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ പ്രമുഖരും ഇന്ന് നടക്കുന്ന യോഗത്തില്‍ പങ്കാളികളാകുമെന്നാണ് വിവരം.
http://www.newsatiritty.com/2023/08/blog-post_998.html
إرسال تعليق