Join News @ Iritty Whats App Group

മധുര പ്രതികാരം, പടിയിറക്കി വിട്ട 12ാം തുഗ്ലക് റോഡിലെ ബംഗ്ലാവിലേക്ക് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ്





മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ ഗുജറാത്തിലെ സൂററ്റ് കോടതി ശിക്ഷിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് നഷ്ടമായ ഔദ്യോഗിക വസതി തിരികെ കിട്ടി. 19 വര്‍ഷം രാഹുലിന്റെ വീടായിരുന്ന 12ാം തുഗ്ലക് ലെയ്‌നിലെ ബംഗ്ലാവില്‍ നിന്ന് പടിയിറക്കി വിട്ടവര്‍ തന്നെ രാഹുല്‍ ഗാന്ധിക്ക് വസതി തിരികെ നല്‍കേണ്ടി വന്നു.

ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധിക്ക് തിരികെ നല്‍കുന്നത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. രാഹുലിന് ഔദ്യോഗിക വസതി തിരികെ നല്‍കണമെന്ന് കോണ്‍ഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഡല്‍ഹിയിലെ 12ാം തുഗ്ലക് ലൈനിലെ വസതി ഒഴിയാനുള്ള നോട്ടീസും പിന്നാലെ നല്‍കി. വീട് ഒഴിഞ്ഞ രാഹുല്‍ ഗാന്ധി താമസം പിന്നീട് അമ്മ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

സത്യം പറഞ്ഞതിന് താന്‍ നല്‍കിയ വിലയാണിതെന്ന് അന്ന് ഗാന്ധി പറഞ്ഞു. 137 ദിവസത്തെ അയോഗ്യത മറികടന്ന് സുപ്രീം കോടതി ഉത്തരവിലൂടെ രാഹുല്‍ ഗാന്ധി തിരിച്ച് പാര്‍ലമെന്റില്‍ എത്തിയത് വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു ഇന്ത്യ മുന്നണി. മധുരപലഹാരം വിതരണം ചെയ്ത് പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ മുദ്രാവാക്യങ്ങളോടെ രാഹുലിനെ സ്വാഗതം ചെയ്തിരുന്നു ഇന്നലെ.

തന്റെ പഴയ വസതി തിരിച്ചു കിട്ടിയതോടെ ഇന്ത്യ മുഴുവന്‍ എന്റെ വീടാണെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group