Join News @ Iritty Whats App Group

സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധിക്കണമെന്ന് UNESCO; 'അമിത ഉപയോഗം പഠനനിലവാരത്തെ ബാധിക്കും'


സ്‌കൂളുകളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിരോധിക്കണമെന്നവശ്യപ്പെട്ട് യുനെസ്കോ. കുട്ടികളിലെ പഠന നിലവാരം ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക, ശാസ്ത്ര വിഭാഗമായ യുനെസ്‌കോ അറിയിച്ചു. അമിതമായ ഫോണ്‍ ഉപയോഗം കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് യുനെസ്‌കോ അറിയിച്ചു. സ്‌ക്രീന്‍ സമയം കൂടുന്നത് കുട്ടികളുടെ വൈകാരിക – മാനസിക നിലയെ കാര്യമായി ബാധിക്കുമെന്നും യുനെസ്‌കോ കൂട്ടിച്ചേർത്തു.

സ്മാര്‍ട്ട്‌ഫോണ്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുള്‍പ്പടെയുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം മനുഷ്യന്റെ വീക്ഷണത്തിന് അനുസൃതമായിരിക്കണെന്നും യുനെസ്‌കോ ചൂണ്ടിക്കാട്ടി. അധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖമുള്ള ആശയവിനിമയത്തിന് ഈ സാങ്കേതിക വിദ്യകള്‍ തടസ്സമാകരുതെന്നും യുനെസ്‌കോ നിര്‍ദ്ദേശത്തില്‍ പറഞ്ഞു.

‘എല്ലാ മാറ്റങ്ങളും പുരോഗതിയിലേക്കല്ല നയിക്കുന്നതെന്നും’ റിപ്പോര്‍ട്ടില്‍ പറയുന്നു.വിദ്യാഭ്യാസത്തിന്റെ സാമൂഹിക തലത്തെപ്പറ്റി ചിന്തിക്കണമെന്നും സമൂഹത്തില്‍ വ്യക്തിവല്‍ക്കരണം വര്‍ധിച്ചുവരികയാണെന്നും അതിന് പ്രേരിപ്പിക്കുന്നവര്‍ വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്തെന്ന് അറിയാത്തവരാണെന്നും യുനെസ്‌കോ ചൂണ്ടിക്കാട്ടി.

ജോലിസ്ഥലങ്ങളിൽ ഇൻക്ലൂസീവ് ടോയ്‌ലറ്റ് സൗകര്യങ്ങൾ നിർമിക്കലിലൂടെ LGBTQ+ ജീവനക്കാരെ ശാക്തീകരിക്കുകയും വൈവിധ്യവും ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം

” ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്ക് നിരവധി പ്രയോജനങ്ങളുണ്ട്. അളവറ്റ സാധ്യതകളാണ് അവ നമുക്ക് നല്‍കുന്നത്. എന്നാല്‍ സമൂഹത്തില്‍ അവയുടെ ഉപയോഗം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. അതേ രീതിയില്‍ വിദ്യാഭ്യാസ രംഗത്തും ഇവയുടെ ഉപയോഗം നിയന്ത്രിക്കപ്പെടണം,” യുനെസ്‌കോ മേധാവി ഓഡ്രെ അസോളെ പറഞ്ഞു.

” മികച്ച പഠനാനുഭവങ്ങള്‍ പ്രദാനം ചെയ്യാനും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പുരോഗതിയ്ക്കുമായിരിക്കണം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടത്. അല്ലാതെ അവര്‍ക്ക് ദോഷം ചെയ്യാനാകരുത്,” അസോളെ പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറണം. കൂടാതെ അധ്യാപകര്‍ക്ക് സഹായകമാകുന്ന രീതിയിലും സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയത്തിന് പകരമാവില്ല ഇത്തരം ഓണ്‍ലൈന്‍ വിനിമയമെന്നും അസോളെ വ്യക്തമാക്കി.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ വിദ്യാഭ്യാസത്തിന്റെ മൂല്യം വര്‍ധിപ്പിച്ചുവെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ കുറവാണെന്നും യുനെസ്‌കോ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ സാങ്കേതികവിദ്യ വിദ്യാര്‍ത്ഥികള്‍ക്ക് ദോഷം ചെയ്യുന്നില്ലെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പാക്കണമെന്നും യുനെസ്‌കോ നിർദേശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group