Join News @ Iritty Whats App Group

അബ്ദുള്‍ നാസര്‍ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും




ബെംഗളൂരു: അബ്ദുള്‍ നാസര്‍ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് വിചാരണക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്. നാളെ രാവിലെ 9 നാളെ രാവിലെ മദനി എത്തുന്നത്. നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവില്‍ നിന്ന് വിമാനം പുറപ്പെടുക.

തിരുവനന്തപുരത്തു നിന്ന് കാര്‍ മാര്‍ഗം അന്‍വാര്‍ശ്ശേരിക്ക് പോകും. കുടുംബവും പിഡിപി പ്രവര്‍ത്തകരും മദനിക്കൊപ്പം ഉണ്ടാകും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി.

2014 ല്‍ നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്. ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എ എസ് ബൊപ്പണ്ണാ, ജസ്റ്റി്‌സ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച്ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക് പോകാന്‍ അനുവാദം നല്‍കി.

15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരാകണം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പോലീസിന് കൈമാറണം.ചികിത്സ ആവശ്യത്തിന് കൊല്ലം ജില്ല വിടാനും അനുവാദമുണ്ട്. എറണാകുളത്തെ ചികിത്സ കണക്കിലെടുത്താണ് കോടതിയുടെ ഈ തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group