ഒരു വർഷം മുമ്പ് വയനാട് കമ്പളക്കാട് ടൗണിലുള്ള ഒരു കടയിൽ നിന്നും വാങ്ങിയ റെഡ്മീ 7 നോട്ട് പ്രോ ഫോണാണ് പൊട്ടിതെറിച്ചത്
ഒരു വർഷം മുമ്പ് വാങ്ങിയ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുവെന്ന പരാതിയുമായി വിദ്യാർത്ഥി രംഗത്ത്. വയനാട് മടക്കിമല ഒഴക്കൽകുന്നിലെ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ മുസ്ല്യാരുടെ മകൻ സിനാൻ എന്ന വിദ്യാർത്ഥിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ പൂർണമായി നശിച്ചുവെങ്കിലും തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി.
‘കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടക്കുമ്പോഴായിരുന്നു സംഭവമെന്ന് വിദ്യാർത്ഥി പറയുന്നു. കിടക്കുന്നതിന്റെ അടുത്തുള്ള ജനലിലാണ് ഫോൺ വെച്ചിരുന്നത്. പെട്ടെന്നൊരു ശബ്ദം കേട്ടാണ് മയക്കത്തിൽ നിന്ന് ഉണർന്നത്.മൊബൈലിൽ നിന്നുമാണ് ശബ്ദം വരുന്നതെന്നു മനസിലായി. പെട്ടന്നു തന്നെ ഫോൺ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് വിദ്യാർത്ഥി പറഞ്ഞു.’
ഒരു വർഷം മുമ്പ് വയനാട് കമ്പളക്കാട് ടൗണിലുള്ള ഒരു കടയിൽ നിന്നും വാങ്ങിയ റെഡ്മീ 7 നോട്ട് പ്രോ ഫോണാണ് പൊട്ടിതെറിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. കുറച്ച് ദിവസങ്ങളായി ഫോൺ ഉപയോഗിക്കുമ്പോൾ ക്രമാതീതമായി ചൂടാകാറുണ്ടായിരുന്നതായും അവർ വ്യക്തമാക്കി. ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ തകരാറ് എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാസങ്ങൾക്ക് മുൻ പാലക്കാട് പോൺ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു. അടുത്തിടെ തൃശ്ശൂരിലും കോഴിക്കോടും മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
إرسال تعليق