Join News @ Iritty Whats App Group

സീമ ഇന്ത്യയില്‍ വരും മുമ്പ് സച്ചിനുമായി ഏഴുദിവസം ഒരുമിച്ച് താമസിച്ചു; ഹോട്ടലില്‍ മുറിയെടുത്തത് വ്യാജപ്പേരില്‍ ; പാകിസ്താന്‍കാരി സീമ ഹൈദറുടെ ദൂരൂഹത കൂടുതല്‍ ആഴത്തിലേക്ക്


കാഠ്മണ്ഡു: ഇന്ത്യന്‍ യുവാവ് സച്ചിന്‍മീണയെ തേടി പാകിസ്താനില്‍ നിന്നും എത്തിയ സീമാ ഹൈദറിന്റെ വേരുകള്‍ സംബന്ധിച്ച് വന്‍ ചര്‍ച്ചകളാണ് ഇന്ത്യയില്‍ നടക്കുന്നത്. തന്നെ ഇനി പാകിസ്താനിലേക്ക് അയയ്ക്കരുതെന്നും താന്‍ ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സീമ പറയുമ്പോഴും സീമയും സച്ചിനും സംബന്ധിച്ച ദുരൂഹതകള്‍ തുടരുകയാണ്.

പബ്ജി കളിച്ച് പ്രണയത്തിലായ ഇരുവരും കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍ ഒരാഴ്ചയോളം ഒരുമിച്ച് കഴിഞ്ഞിരുന്നെന്ന വെളിപ്പെടുത്തലുമായി നേപ്പാളിലെ ഒരു ഹോട്ടലുടമ. വ്യാജപേരിലായിരുന്നു ഇരുവരും റൂം ബുക്ക് ചെയ്തതെന്നും പറഞ്ഞു. മാര്‍ച്ചിലായിരുന്നു ഗണേശ് റോകാ മഗര്‍ എന്നയാളുടെ ഹോട്ടലില്‍ ഇരുവരും തങ്ങിയത്. കൂടുതല്‍ സമയവും ഇരുവരും ന്യൂ വിനായക റോല്‍പാ ജല്‍ജല രുക്‌മേലി ഗസ്റ്റ് ഹൗസിലെ മുറിക്കുള്ളില്‍ തന്നെയായിരുന്നെന്നും രാവിലെയും വൈകിട്ടും മാത്രമാണ് പുറത്ത് പോയിരുന്നതെന്നും പറഞ്ഞു. പുറത്ത് പോയി വരുമ്പോള്‍ പഴങ്ങളും മറ്റും വാങ്ങിക്കൊണ്ടു വരുമായിരുന്നെന്നും പറഞ്ഞു. നേപ്പാളി വെജിറ്റബിള്‍ താലിയായിരുന്നു ഇരുവരും കഴിച്ചിരുന്നത്.

സച്ചിന്‍ ഒറ്റയ്ക്ക് വന്നായിരുന്നു മുറിയെടുത്തത്. ഭാര്യ പിന്നാലെ വരുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ തനിക്കൊപ്പം ചേരുമെന്നും പറഞ്ഞു. പിന്നീട് ഇരുവരും ഒരുമിച്ചെങ്കിലും ഹോട്ടലില്‍ നിന്നും ചെക്കൗട്ട് ചെയ്തപ്പോള്‍ ആദ്യം സീമയാണ് പോയതെന്നും സച്ചിന്‍ അതിനടുത്ത ദിവസങ്ങളിലായി ഹോട്ടല്‍ വിട്ടെന്നും പറഞ്ഞു. ഇരുവരും മാത്രമായിട്ടാണ് വന്നതെന്നും കുട്ടികള്‍ ആരും കൂടെയില്ലായിരുന്നെന്നും പറഞ്ഞു. ഹോട്ടലിന്റെ ലോഗ്ബുക്കില്‍ ശിവാംശ് എന്ന പേരിലാണ് മുറിയെടുത്തത്. പണമായി നല്‍കിയത് ഇന്ത്യന്‍ രൂപയായിരുന്നു. ഇപ്പോള്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് ഇക്കാര്യമെല്ലാം ശ്രദ്ധിച്ചത്.

അതേസമയം കേസില്‍ ഐബി സീമാ ഹൈദറിന്റെ പാകിസ്താനില്‍ നിന്നും നേപ്പാള്‍ വഴി നോയ്ഡയില്‍ എത്തിയതിന്റെ വിവരം ഉത്തര്‍പ്രദേശ് പോലീസില്‍ നിന്നും സഹസ്ത്ര സീമാ ബാലില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. രണ്ടു വീഡിയോ കാസറ്റുകള്‍, നാലു മൊബൈല്‍ ഫോണുകള്‍, അഞ്ചു പാകിസ്താനി പാസ്‌പോര്‍ട്ടുകള്‍, പേരും വിലാസവും പൂര്‍ത്തിയാക്കാത്ത ഒരു ഉപയോഗിക്കാത്ത പാസ്‌പോര്‍ട്ട്, ഒരു ഐഡി കാര്‍ഡ് എന്നിവ സീമ ഹൈദരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സീമയും നാലു കുട്ടികളും അനധികൃതമായിട്ടാണ് ഇന്ത്യയില്‍ പ്രവേശിച്ചത്. സീമ എങ്ങിനെയാണ് അതിര്‍ത്തി കടന്നത് എന്നറിയാന്‍ രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ തേടിയിട്ടുണ്ട്.

ഇപ്പോള്‍ പാകിസ്താന്‍ ഭാഭി എന്ന വിളിക്കപ്പെടുന്ന സീമാ ഹൈദറും സച്ചിന്‍ മീണയും പബ്ജി കളിച്ചായിരുന്നു പ്രണയബദ്ധരായത്. തുടര്‍ന്ന് അതിര്‍ത്തി കടന്ന് സീമ ഇന്ത്യയില്‍ എത്തുകയും ഇരുവരും ഗ്രേറ്റര്‍ നോയ്ഡയില്‍ ഒരുമിച്ചു ജീവിച്ചും വരികയായിരുന്നു. ഇതിനിടയിലാണ് ജൂലൈ 4 ന് അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് സീമ അറസ്റ്റിലാകുന്നത്. അനധികൃത കുടിയേറ്റത്തെ സഹായിച്ചെന്ന് കാട്ടി സച്ചിന്‍ മീണയും ഇപ്പോള്‍ അഴിക്കുള്ളിലായി. പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ എത്താന്‍ സീമാ ഹൈദര്‍ക്ക് സഹായം കിട്ടിയത് എവിടെ നിന്നുമാണെന്ന് കണ്ടെത്താനാണ് ശ്രമം.

Post a Comment

أحدث أقدم
Join Our Whats App Group