Join News @ Iritty Whats App Group

പാര്‍ട്ട് ടൈം ജോലിവാഗ്ദ്ധാനം ചെയ്തു തട്ടിപ്പ് : മരുതായി സ്വദേശിയുടെ പരാതിയില്‍ സൈബര്‍പൊലിസ് കേസെടുത്തു


കണ്ണൂര്‍: സൈബര്‍ പൊലിസിന്റെ മുന്നറിയിപ്പുകള്‍ക്കിടെയിലും കണ്ണൂരില്‍ വീണ്ടും ഓണ്‍ലൈന്‍ മണിതട്ടിപ്പ്ഞ്ഞ കണ്ണൂരില്‍ ഓണ്‍ലൈന്‍തട്ടിപ്പു സംഘത്തിന്റെ പാര്‍ട്ട് ടൈം ജോലി വാഗ്ദ്ധാനത്തില്‍ കുടുങ്ങി യുവാവിന് ലക്ഷങ്ങള്‍ നഷ്ടമായി.

മട്ടന്നൂര്‍ മരുതായിയിലെ നാല്‍പത്തിയൊന്നു വയസുകാരനാണ് ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോം വഴിയുളള പാര്‍ട്ട് ടൈംജോലി വാഗ്ദ്ധാനത്തില്‍ കുടുങ്ങി 4,17,483 രൂപനഷ്ടമായത്. സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാമിലൂടെ പാര്‍ട്ട് ടൈം ജോലി ചെയ്തു പണം സമ്ബാദിക്കാമെന്ന് യുവാവിനെപറഞ്ഞു വിശ്വസിപ്പിച്ചായിരുന്നുപണം തട്ടിയെടുത്തത്.

ജൂലായ് 13ന് രാവിലെ മുതല്‍ 17-വരെ വിവിധ അക്കൗണ്ടുകളിലായാണ് പണം നിക്ഷേപിച്ചത്. ടെലഗ്രാം ആപ്പ് വഴി ടാസ്‌കുകള്‍ അയച്ചു ഓരോടാസ്‌ക് പൂര്‍ത്തീകരിക്കുമ്ബോഴെക്കും ലാഭമടക്കം തിരിച്ചു നല്‍കാമെന്നും പറഞ്ഞിരുന്നുവെങ്കിലും നിക്ഷേപിച്ച തുകയടക്കംതിരിച്ചു നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. യുവാവ് കണ്ണൂര്‍ സൈബര്‍ പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറി ജീവനക്കാരി ഇതേ തട്ടിപ്പിനു ഇരയായതു കാരണമാണ് ജീവനൊടുക്കേണ്ടി വന്നിരുന്നത്. കണ്ണൂര്‍ ഇടച്ചേരി സ്വദേശിനി റോഷിതയ്ക്കു എട്ടുലക്ഷം രൂപയാണ് തന്റെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത്.പാര്‍ട്ട് ടൈം ജോലി ചെയ്തായിരുന്നു ഇവരറിയാതെ അക്കൗണ്ടില്‍ നിന്നും പണംപിന്‍വലിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group