Join News @ Iritty Whats App Group

കണ്ണൂരിലെ "ബ്ലാക്ക്മാൻ' സിസിടിവിയിൽ; പോലീസ് അന്വേഷണം തുടങ്ങി



 *കണ്ണൂർ* ▸ _ചെറുപുഴയിലെ ബ്ലാക്ക്മാന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പുതപ്പുകൊണ്ട് ദേഹം മൂടിയ ആളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്._

_ശനിയാഴ്ച രാത്രി പ്രാപ്പൊയിലെ ചങ്ങാതിമുക്കിലുള്ള വീട്ടിലെ സിസിടിവിയിലാണ് അജ്ഞാതന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്._

_കഴിഞ്ഞ ഒരു മാസമായി പ്രദേശവാസികളുടെ പേടിസ്വപ്നമാണ് "ബ്ലാക്ക്മാൻ' . അജ്ഞാതനായ ഒരാൾ രാത്രിയിൽ വീട്ടിലെത്തി കതകിൽ മുട്ടിയ ശേഷം ചുവരിൽ കൈയടയാളം പതിപ്പിച്ച് മടങ്ങുകയായിരുന്നു. പല വീടുകളുടെയും ചുവരിൽ കരികൊണ്ട് വിചിത്ര രൂപങ്ങൾ വരക്കുകയും "ബ്ലാക്ക്മാൻ' എന്ന് എഴുതുകയും ചെയ്തിരുന്നു._

_നാട്ടുകാരും പോലിസും ചേർന്ന് പല രാത്രികളിലും ഉറക്കമിളച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല._

Post a Comment

أحدث أقدم
Join Our Whats App Group