കൂത്തുപറമ്പിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ പെണ്‍സുഹൃത്ത്
ബാത്ത് റൂമില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരം
പോലീസ് കേസെടുത്തു. കൂത്തുപറമ്പ് പാറാല്‍ സ്വദേശിനിയായ യുവതിക്കെതിരെയാണ് പോക്‌സോ
നിയമ പ്രകാരം കേസെടുത്തത്. 2017 നവംബര്‍ നാലിനാണ് സംഭവം.
ചക്കരക്കൽ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 കാരിയുടെ പരാതിയിലാണ് കേസ്. പിതാവിൻ്റെ പെണ്‍ സുഹൃത്തിന്റെ പാറാലിലെ വീട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവം നടന്നത് കൂത്തുപറമ്പ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചക്കരക്കല്‍ പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കൂത്തുപറമ്പ് പോലീസിന് കൈമാറുകയായിരുന്നു.
إرسال تعليق