Join News @ Iritty Whats App Group

മദ്യലഹരിയില്‍ ഒരു വയസ്സുകാരിയെ വലിച്ചെറിഞ്ഞ സംഭവം; കുട്ടിയുടെ സംരക്ഷണമേറ്റെടുത്ത് സംസ്ഥാന ശിശുക്ഷേമ സമിതി


ദമ്പതികള്‍ മദ്യലഹരിയില്‍ എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ ഒരു വയസ്സുകാരിയുടെ സംരക്ഷണമേറ്റെടുത്ത് കേരള സംസ്ഥാന ശിശുക്ഷേമ സമിതി. കൊല്ലത്ത് ചിന്നക്കട കുറവന്‍ പാലത്തെ വാടക വീട്ടില്‍ താമസിക്കുന്ന തിരുനെല്‍വേലി സ്വദേശികളാണ് കുഞ്ഞിനെ മദ്യലഹരിയില്‍ വലിച്ചറിഞ്ഞത്. കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ സംരക്ഷണം തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സമിതി ഏറ്റെടുത്തത്. സമിതിയില്‍ നിന്നുള്ള അമ്മമാരെ കുട്ടിയുടെ പരിചരണത്തിനായി ആശുപത്രിയില്‍ എത്തിച്ചു.

സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി എസ് എ ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെത്തി കുട്ടിയെ പരിചരിക്കുന്ന ഡോക്ടറുമായി സംസാരിച്ചു. കുട്ടിയുടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വരുന്നതായും അപകട നില തരണം ചെയ്തതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും അരുണ്‍ഗോപി പറഞ്ഞു. മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. തലയുടെ പുറക് വശത്തായിരുന്നു പൊട്ടല്‍.

തിരുനെല്‍വേലി സ്വദേശികളായ ഭര്‍ത്താവ് മുരുകനും ഭാര്യ മാരിയമ്മയുമായി ഒരുമിച്ച് മദ്യപിക്കുമ്പോഴാണ് അരികിലെത്തിയ കുട്ടിയെ പിതാവ് മുരുകന്‍ വലിച്ചെറിഞ്ഞത്. ഈ ദമ്പതിമാര്‍ ഒരു വയസ്സുകാരിയെ വീട്ടിലെ ഒറ്റ മുറിയില്‍ ഒറ്റക്കാക്കിയിട്ടാണ് ജോലിക്ക് പോയിരുന്നത്. അയല്‍വക്കകാര്‍ അടുത്ത വീടുകളില്‍ കൂടി നടക്കുന്ന സംഭവങ്ങളില്‍ ശ്രദ്ധാലുക്കകളാകണമെന്ന് സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അഭിപ്രായപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group