മുംബൈ: കോഴിയുടെ രക്തം ശരീരത്തില്‍ പുരട്ടി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ഹണിട്രാപ്പില്‍ യുവാക്കളെപ്പെടുത്തുന്ന യുവതി അറസ്റ്റില്‍. ഈ യുവതി
നഗരത്തിലെ ഒരു ഹോട്ടലില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഈ യുവതിയുടെ ആരോപണത്തെ തുടര്‍ന്ന് 64 കാരനായ ഒരു വ്യവസായിയെ പോലീസ് അറസ്റ്റ് ചെയതു. പക്ഷേ യുവതി കോഴി രക്തം ഉപയോഗിച്ച് സ്വയം ശരീരത്തില്‍ മുറിവുണ്ടാക്കി വയോധികനെ കുടുക്കിയാതാണെന്ന് കണ്ടെത്തി.
64 കാരനായ വ്യവസായി നഗരത്തിലെ ഒരു ഹോട്ടലില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുവതി കോഴി രക്തം ഉപയോഗിച്ച് മുറിവുണ്ടാക്കിയത്. കുറ്റാരോപിതന്‍ കോഴിയുടെ രക്തം യുവതിയുടെ കൈകളില്‍ പുരട്ടുകയും അദ്ദേഹം തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ദേവ് ചൗധരി എന്ന മോണിക്ക ഭഗവാന്‍ എന്ന യുവതിയാണ് വ്യവസായിയെ കുടുക്കാന്‍ ഹണി ട്രാപ്പ് ഇട്ടതെന്നും മൂന്ന് കൂട്ടാളികളുടെ സഹായത്തോടെ ഇയാളില്‍ നിന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് സിറ്റി പോലീസ് യൂണിറ്റ് 10 മോണിക്ക ചൗധരിക്ക് എതിരെയുള്ള കുറ്റപത്രത്തില്‍ മോണിക്കയുടെ മൂന്ന് കൂട്ടാളികളായ ആകാശ് എന്ന അനില്‍ ചൗധരി, ഫാഷന്‍ ഡിസൈനറായ ലുബ്‌ന വസീര്‍ എന്ന സപ്ന, ജ്വല്ലറി വ്യാപാരി മനീഷ് സോദി എന്നിവരെ തിരിച്ചറിഞ്ഞു.
2021 നവംബറില്‍, നഗരത്തിലെ ഒരു ഹോട്ടലില്‍ ഹണി ട്രാപ്പ് ഇട്ട് നാലംഗ സംഘം തന്നില്‍ നിന്ന് 3.25 കോടി രൂപ തട്ടിയെടുത്തതായി കോലാപൂരിലെ ഒരു വ്യവസായി പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികള്‍ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുന്നത് തുടരുകയും രണ്ട് കോടി രൂപ കൂടി ആവശ്യപ്പെടുകയും ചെയ്തു.
2017ല്‍ അനിലും സ്വപ്നയും ബിസിനസുകാരനുമായി സൗഹൃദം സ്ഥാപിക്കുകയും അയാളുടെ സ്വത്തുക്കള്‍ പഠിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള ഗൂഢാലോചന നടത്തുകയും ചെയ്തതാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.2022 ജൂണിലാണ് മോണിക്ക കേസില്‍ അറസ്റ്റിലായത്.
إرسال تعليق