Join News @ Iritty Whats App Group

നൗഷാദിനെ കൊന്നെന്ന് മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു; വായില്‍ പേപ്പര്‍ സ്പ്രേ അടിച്ചു, മര്‍ദിച്ചു; പോലീസിനെതിരെ അഫ്സാന


ഒന്നര വര്‍ഷം മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന് അഫ്സാന. പോലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് നൗഷാദിനെ കൊന്നതായി സമ്മതിച്ചതെന്ന് അഫ്സാന മാധ്യമങ്ങളോട് പറഞ്ഞു. നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയെന്ന മൊഴി നല്‍കിയതിന് പിന്നാലെ അഫ്സാനയെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നൗഷാദിനെ തൊടുപുഴയില്‍ നിന്ന് ജീവനോടെ കണ്ടെത്തിയതോടെ അഫ്സാനയ്ക്ക് ജാമ്യം ലഭിച്ചു. അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി അഫ്സാന രംഗത്തെത്തിയത്.

തിരോധാനത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചു; അഫ്സാന മർദിച്ചതിൽ പരാതിയില്ല, ഒപ്പം ജീവിക്കാൻ താത്പര്യവുമില്ലെന്ന് നൗഷാദ്

വനിതാ പോലീസ് അടക്കം പലതവണ മര്‍ദിച്ചു, വായില്‍ പേപ്പര്‍ സ്പ്രേ അടിച്ചു. പോലീസുകാര്‍ പറഞ്ഞതുപോലെയാണ് മൊഴി നല്‍കിയത്. മര്‍ദ്ദനം സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ കൊന്നുവെന്ന് സമ്മതിച്ചത്. ഉറങ്ങാന്‍ അനുവദിക്കാതെ പൊലീസ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി.പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഫ്‌സാന പറഞ്ഞു.

നൗഷാദിന് നേരത്തെ മുതല്‍ മാനസിക വൈകല്യമുണ്ട്. എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group