Join News @ Iritty Whats App Group

വലിച്ചെറിയല്‍ മുക്ത നഗരസഭ; ഇരിട്ടി നഗരസഭാ ജനകീയ ഓഡിറ്റ്റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇരിട്ടി: മാലിന്യമുക്ത നവകേരളം ലക്ഷ്യമിട്ട് വലിച്ചെറിയല്‍ മുക്ത നഗരസഭാ പ്രവര്‍ത്തനങ്ങളുടെ ഹരിത ഓഡിറ്റിങും ജനകീയ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവുംനഗരസഭാ ചെയര്‍മാന്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. 2024 മാര്‍ച്ച് മാസത്തോടെ നഗരസഭാ പരിധിയില്‍ നടപ്പാക്കേണ്ടുന്ന മാലിന്യനിര്‍മ്മാര്‍ജന പദ്ധതികള്‍,ഹരിതകര്‍മ്മസേനയെ ശക്തിപ്പെടുത്തല്‍, മാലിന്യങ്ങള്‍ തരം തിരിച്ച് വളമാക്കി വില്‍പ്പന നടത്താനുള്ള തുമ്പൂര്‍മൂഴി മോഡല്‍ പദ്ധതി നടത്തിപ്പ് തുടങ്ങിനഗരസഭയെ നൂറ് ശതമാനം വലിച്ചെറിയല്‍ മുക്തമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഓഡിറ്റ് റിപ്പോര്‍ട്ട് രവീന്ദ്രന്‍ മുണ്ടയാടന്‍ അവതരിപ്പിച്ചു. വ്യത്യസ്തമേഖലകളിലെ വ്യാപാരികള്‍, സംഘടനാ പ്രതിനിധികള്‍, സ്ഥാപന ഉടമാ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ക്രോഡീകരിച്ച ഓഡിറ്റ് റിപ്പോര്‍ട്ട്മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീലത ഏറ്റുവാങ്ങി. വൈസ് ചെയര്‍മാന്‍ പി .പി. ഉസ്മാന്‍ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരി വീട്ടില്‍, എ കെ രവീന്ദ്രന്‍,കെ സോയ, കെ സുരേഷ്, ഒ. വിജേഷ്, റെജി തോമസ്, ക്ലീന്‍ സിറ്റി മാനേജര്‍ പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group