ഷിംല: ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് വന്‍ നാശം. പല സ്ഥലങ്ങളിലായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പ്രളയവും വെള്ളക്കെട്ടുകളുമെല്ലാം കാരണമായി 28 പേര്‍ മരണമടഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിമാചലിലെ തുനാഗില്‍ മേഘസ്‌ഫോടനം സംഭവിച്ചു. ജമ്മു, കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴമുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. 1982 ന് ശേഷം ജൂലൈയില്‍ പെയ്യുന്ന ഒറ്റദിവസത്തെ ഏറ്റവും കനത്തമഴയാണ് ഞായറാഴ്ച ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി, ഗുരുഗ്രാം, നോയത്ഡ തുടങ്ങിയ നഗരങ്ങളില്‍ എല്ലാ സ്‌കൂളുകള്‍ക്കെല്ലാം അവധി നല്‍കിയിരിക്കുകയാണ്. ഡല്‍ഹിയിലെ പ്രഗതി മൈദാനിലെ ടണലില്‍ കനത്ത ട്രാഫിക് ജാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഇവിടം അടച്ചിരിക്കുകയാണ്.
ഉത്തരാഖണ്ഡില്‍ ആള്‍ക്കാരോട് വീട്ടില്‍ തന്നെയിരിക്കണമെന്നും മലയോരപ്രദേശങ്ങളിലേക്ക് യാത്ര നടത്തരുതെന്നും ഡിജിപി അശോക് കുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലും നദികള്‍ കരകവിഞ്ഞൊഴുകുന്നതും മൂലം റോഡുകള്‍ അടച്ചിരിക്കുകയാണെന്നും ആള്‍ക്കാര്‍ വീട്ടില്‍ തന്നെ കഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചാബിലെ രാജ്പുരയിലെ ചിത്കാര സര്‍വകലാശാലയില്‍ 2000 വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. പഞ്ചാബിലെ മാല്‍വാ ദോവാബ മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറുകളായി പെയ്തുകൊണ്ടിരിക്കുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.
ഹിമാചലിലെ പ്രളയത്തിന്റെയും മഴക്കെടുതിയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹിമാചലിലെ വികാസ്‌നഗറില്‍ ഡെറാഡൂണിലേക്ക് വരികയായിരുന്ന ഒരു ബസ് ഓടജലത്തില്‍ പൂണ്ടുപോകുകയും ആള്‍ക്കാര്‍ ജനലിലൂടെയും മറ്റും ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. ചമ്പാജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി കനത്തമഴയാണ്. നദികളും ഓടകളുമെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ജലനിരപ്പിന് താഴെ സ്ഥിതി ചെയ്തിരുന്ന അനേകം വീടുകളും മുങ്ങി.
إرسال تعليق