ഇരിട്ടി: പുന്നാട് വീടിന്റെ അടുക്കളഭാഗം തകർന്നു വീണു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുന്നാട് ചെമ്പോറയിലെ പ്രീതാലയത്തിൽ കുട്ട്യപ്പ നമ്പ്യാരും മകൾ കനകയും താമസിക്കുന്ന ഓടിട്ട വീടിന്റെ അടുക്കളഭാഗമാണ് പൂർണ്ണമായും തകർന്നു വീണത്.
വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ വീടിന്റെ അടുക്കളഭാഗത്തെ ചുമരിൽ വിള്ളൽ വീണതായി കണ്ടെത്തിയിരുന്നു. വിള്ളൽ വീണ ചുമരടക്കം അടുക്കളഭാഗം പൂർണ്ണമായും നിലം പൊത്തുകയായിരുന്നു. ഈ സമയത്ത് പ്രായാധിക്യം മൂലം അസുഖ ബാധിതനായ കുട്ട്യപ്പ നമ്പ്യാരും അവിവാഹിതയും ഭിന്നശേഷിക്കാരിയുമായ മകൾ കനകയും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ നിലംപൊത്തിയ അടുക്കളഭാഗത്ത് ആരും ഇല്ലാതിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട് അപകടാവസ്ഥയിലായതിനാൽ വീട്ടിലെ താമസക്കാരായ കുട്ട്യപ്പ നമ്പ്യാരെയും മകൾ കനകയെയും സമീപത്തെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.
إرسال تعليق