Join News @ Iritty Whats App Group

'ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മൻചാണ്ടിയാകാനാണ് ശ്രമിക്കേണ്ടത്'; ആദരമർപ്പിച്ച് ഇ കെ നായനാരുടെ മകൻ കൃഷ്ണകുമാര്‍



കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാജ്ഞലി അർപ്പിക്കാനെത്തി ഇ കെ നായനാരുടെ മകൻ കൃഷ്ണകുമാർ. ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻചാണ്ടിയാകാനാണ് ശ്രമിക്കേണ്ടതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ''ആദരാജ്ഞലി അർപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ. ഉമ്മൻ ചാണ്ടി സാറിനെ കുറെനേരം അടുത്തിരുന്ന് ആദരാജ്ഞലി അർപ്പിക്കാനാണ് ഞാൻ വന്നത്. എന്റെയും കുടുംബത്തിന്റെയും അമ്മയുടെയും ആദരാജ്ഞലികൾ കൂടി അർപ്പിക്കാനാണ് വന്നത്. ഒരു രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നുള്ളതിന്റെ വ്യക്തമായ ഒരു മെസ്സേജ് ആണ് ഉമ്മൻ ചാണ്ടി സർ ഇപ്പോൾ കേരളത്തിന് കൊടുത്തിരിക്കുന്നത്. 19 വർഷം പുറകിലേക്ക് പോയാൽ അന്ന് അച്ഛനുമുണ്ടായിരുന്നു വിലാപയാത്ര. ഇതൊന്നും ആരോടും നിർബന്ധിച്ച് അവിടെപ്പോയി കാണണം, ഉമ്മൻ ചാണ്ടി സാറിന്റെ വിലാപയാത്ര വരുന്നുണ്ട് പോകണം എന്നല്ല. അവരൊരു കടല് പോലെ ഒഴുകി വരുന്നതാണ്. അത് ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്നതാണ്. അതെത്ര പേർക്ക് കിട്ടുന്നു, എത്ര പേർക്ക് ജനം കൊടുക്കുന്നു എന്നത് ജനത്തിന്റെ മനസ്സിലുള്ള കാര്യമാണ്.'' കൃഷ്ണകുമാർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group