Join News @ Iritty Whats App Group

ക്രിസ്തുമതത്തെ തുടച്ചു നീക്കാമെന്നത് വ്യാമോഹം; മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രത്തിനെതിരെ മാര്‍ ക്ലിമിസ് ബാവ

കൊച്ചി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവ. രാജ്യത്ത് നിന്ന് ക്രിസ്തുമതത്തെ തുടച്ചു നീക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് കെ.സി.ബി.സി. ചെയര്‍മാന്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവ. പ്രധാനമന്ത്രി മൗനം വെടിയണം. മണിപ്പൂരില്‍ വിഷയത്തില്‍ ഭരണകൂടം മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്നും കലാപം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും ക്ലിമിസ് ബാവ ആവശ്യപ്പെട്ടു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഉപവാസവേദിയിലായിരുന്നു കര്‍ദിനാളിന്റെ വിമര്‍ശനം.

ഭരണഘടനയില്‍ മതേതരത്വം എഴുതിവയ്ക്കപ്പെട്ടത് ആലങ്കാരികമായല്ല. അത് ജീവിക്കുന്ന തത്വമാണ്. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും പുലരുന്നുവെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമാക്കപ്പെടണം. ഭരണഘടനയെ മറികടന്ന് രാജ്യത്തെ ജനങ്ങളുടെ മത ആചാരങ്ങളും അനുഷ്ഠാനങ്ങളും കണക്കിലെടുക്കാതെ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത് ശരിയല്ലെന്നും ബാവ കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ കലാപത്തില്‍ ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ആശങ്ക അറിയിച്ച് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും രംഗത്തെത്തിയിരുന്നു. കലാപം നിയന്ത്രിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആന്‍ഡ്രൂസ് താഴത്തില്‍ കേന്ദ്ര സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗിനോട് ആവശ്യപ്പെട്ടു.

അതേസമയം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂ:മാകുകയാണ്. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. 24 മണിക്കൂറിനിടെ നടന്ന വ്യത്യസ്ത അക്രമസംഭവങ്ങളില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്.

Post a Comment

أحدث أقدم
Join Our Whats App Group