Join News @ Iritty Whats App Group

ഐആർസിടിസി ബുക്കിം​ഗ് സംവിധാനം തകരാറിൽ; സാങ്കേതിക പ്രശ്നം, ഉടൻ പരിഹരിക്കുമെന്ന് അധികൃതർ

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം തകരാറിൽ. ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്പും രാവിലെ പത്ത് മണിയോടെയാണ് പൂർണമായും പ്രവർത്തനരഹിതമായത്. തിരക്കേറിയ തത്കാൽ ബുക്കിംഗ് സമയത്ത് തന്നെ സംവിധാനം തകരാറിലായത്. ഉപയോക്താക്കളെ വലച്ചിരിക്കുകയാണ്. പ്രശ്നം സ്ഥിരീകരിച്ച ഐആർസിടിസി സാങ്കേതിക വിഭാഗം സൈറ്റ് പ്രവർത്തനക്ഷമമാക്കാൻ ശ്രമം തുടരുകയാണെന്ന് വ്യക്തമാക്കി. ഔദ്യോഗിക ബുക്കിങ്ങ് സംവിധാനങ്ങൾ പ്രവർത്തനരഹിതമായെങ്കിലും സ്വകാര്യ ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകുന്നുണ്ട്. അതേ സമയം മെയ്ക്ക് മൈ ട്രിപ്പ്, പേ ടിഎം, ആമസോൺ തുടങ്ങിയ തേർഡ് പാർട്ടി ആപ്പുകളിൽ റിസർവേഷൻ ടിക്കറ്റുകളെടുക്കാം. മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ ആയിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group