ഇരിട്ടി : മലയോര മേഖലയിലെ മത ഭൗതിക സമന്വയ വനിതാ വിദ്യാഭ്യാസ സ്ഥാപനമായ ഇരിട്ടി ഹാജി റോഡിൽ ഗ്ലോബൽ വില്ലേജിൽ പ്രവർത്തിച്ച് വരുന്ന സൈത്തൂന വുമൺ സ് കോളേജിന്റെ ഈ അധ്യയന വർഷത്തെ പഠനാരംഭം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
മാനേജിംഗ് എക്സിക്യുട്ടീവ് ഡയറക്ടർ
അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു
സൈത്തൂന കോളേജ് പ്രിൻസിപ്പാൾ
ഉമർ മുഖ്താർ ഹുദവി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
റഫീഖ്. എ.,
ഖുബൈബ് ഹുദവി, കെ. ഷൗക്കത്തലി മൗലവി, റാഷിദ് ഗസ്സാലി സംസാരിച്ചു.
ഇബ്രാഹിം ദാരിമി കീഴ്പള്ളി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ഹയർ സെക്കണ്ടറി, ( കൊമേഴ്സ്, ഹ്യുമാനിറ്റീസ് )
ബി എ. (ഹിസ്റ്ററി കൊമേഴ്സ് )
പ്രീ പ്രൈമറി ടി.ടി.സി , സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഫാളില ,ഫളീല എന്നീ കോഴ്സുകളാണ് കോളേജിൽ ആരംഭിച്ചത്.
ഏഴുവർഷമായി പ്രവർത്തിച്ചു വരുന്ന
കോളേജിലേക്കുള്ള അഡ്മിഷൻ തുടരുന്നതായി പ്രിൻസിപ്പാൾ അറിയിച്ചു.
إرسال تعليق