കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ചാലയില്‍ നിന്നും മയക്കുമരുന്നുമായി പിടിയിലായ യുവാവിനെതിരെ എന്‍ ഡി പി എസ് കേസെടുത്ത് വടകര നാര്‍കോടിക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ ശാനിദിനെയാണ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ 7.1 മിലിഗ്രാം മെതാഫിറ്റ് മാനുമായി കണ്ണൂര്‍ എക്സൈസ് റെയ് ന്‍ജ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യതും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും മൊബൈല്‍ ഫേണും മൂവായിരം രൂപയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞ ശാനിദ് അടുത്ത കാലത്താണ് ജയിലില്‍ നിന്നും ഇറങ്ങിയത്.
കൊറിയര്‍ സര്‍വീസ് വഴിയാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചതെന്ന് എക് സൈസ് പറഞ്ഞു. കണ്ണൂര്‍ സിറ്റി, താഴെ ചൊവ്വ, താണ എന്നിവിടങ്ങളിലാണ് വില്‍പന നടത്തിയിരുന്നത്. രഹസ്യവിവരമനുസരിച്ചാണ് എക്സൈസ് വാഹന പരിശോധന നടത്തിയത്.
എക് സൈസ് പ്രിവന്റീവ് ഓഫീസര്‍ എംപി സര്‍വജ്ഞന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പിപി സുഹൈല്‍, സി എച് റിശാദ്, എം സജിത്, കെപി റോഷി, എന്‍ രജിത് കുമാര്‍, ഗണേഷ് ബാബു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെവി ഷൈമ എന്നിവരും റെയ് ഡില്‍ പങ്കെടുത്തു.
إرسال تعليق