തൃശൂർ: ഏക സിവിൽകോഡിനെതിരായ സമരത്തിൽ മുസ്ലിംലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം. ലീഗ് യുഡിഎഫിന്റെ ഭാഗമായ രാഷ്ട്രീയ പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഫാസിസത്തിലേക്കുള്ള യാത്ര തടയാനാണ് ഞങ്ങളുടെ ശ്രമം. വർഗീയ കക്ഷികളൊഴിച്ചുള്ളവരുടെ കൂട്ടായ്മയാണ് ലക്ഷ്യം. ഏക സിവിൽ കോഡിനെതിരെ നിരവധി സെമിനാറുകൾ നടത്തുന്നു. മുസ്ലീം സമുദായത്തിൽ ഏക സിവിൽ കോഡിനെതിരെ ഒറ്റമനസ്സാണ്. അത് ഹിന്ദുത്വയ്ക്കെതിരാണ്. വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ലീഗിന് അവരുടെ ന്യായമുണ്ടാകും. ഇമ്മാതിരിയുള്ള ശ്രമത്തിന് ആര് മുൻ കൈ എടുത്താലും ഞങ്ങൾ സഹകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ലീഗിന് അവരുടെ ന്യായമുണ്ടാകുമെന്ന് എംവി ഗോവിന്ദൻ; ക്ഷണം ആവർത്തിച്ച് സിപിഎം
News@Iritty
0
إرسال تعليق