ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് റേഷൻ കാര്‍ഡും ആധാര്‍ കാര്‍ഡും. ഇവ രണ്ടും ലിങ്ക് ചെയ്യണമെന്ന് മുൻപേ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇപ്പോള്‍ റേഷൻ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. 2023 സെപ്തംബര്‍ 30വരെയാണ് സമയപരിധി നീട്ടിയത്.
ഒരാള്‍ക്ക് ഒന്നിലധികം റേഷൻ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ തടയാനും അര്‍ഹതയുള്ളവര്‍ക്ക് അതനുസരിച്ചുള്ള റേഷൻ ലഭിക്കാനും വ്യാജകാര്‍ഡുകള്‍ ഇല്ലാതാക്കാനും വേണ്ടിയാണ് ഈ നടപടി. ഓണ്‍ലെെൻ ആയി റോഷൻ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാൻ കഴിയും.
ഓണ്‍ലെെനായി ലിങ്ക് ചെയ്യുന്നത് വിധം
1. സംസ്ഥാന പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെെബ്സെെറ്റ് സന്ദര്‍ശിക്കുക.
2. ആധാര്‍ കാര്‍ഡ് നമ്ബര്‍ റേഷൻ കാര്‍ഡ് നമ്ബര്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബെെല്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അതില്‍ നല്‍കുക.
3. അതില്‍ 'തുടരുക' എന്ന് ക്ലിക്ക് ചെയ്യുക.
4. അപ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബെെല്‍ നമ്ബറില്‍ ഒ ടി പി ലഭിക്കും.
5. ഒ ടി പി നല്‍കി നിങ്ങളുടെ റേഷൻ കാര്‍ഡും ആധാറും ലിങ്ക് ചെയ്യുക.
6. ലിങ്കിംഗ് നടപടികള്‍ പൂര്‍ത്തിയായാല്‍ സന്ദേശം ലഭിക്കും.
إرسال تعليق