എന്തിനും പോലീസിനെ കുറ്റം പറയുന്നത് പോലീസിന്റെ മനോവീര്യം തകര്‍ക്കും. കുട്ടിയെ കാണാതായെന്ന് ഏഴു മണിയോടെയാണ് പരാതി ലഭിക്കുന്നത്. ഒമ്പത് മണിയോടെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായാണ് മൊഴി നല്‍കിയിരുന്നത്.
ആലുവ: ആലുവയില്‍ ബിഹാര്‍ സ്വദേശികളുടെ അഞ്ചു വയസ്സുള്ള പെണ്‍കുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കേസില്‍ അന്വേഷണം നല്ലനിലയില്‍ നടക്കുകയാണ്. കുടുംബത്തിന് എല്ലാ സര്‍ക്കാര്‍ സഹായവും ഉറപ്പാക്കും. കൂടുതല്‍ പ്രതികളുണ്ടോയെന്ന അന്വേഷിച്ചുവരികയാണ്. ഉണ്ടെങ്കില്‍ പിടികൂടും.
പോലീസിന് വീഴ്ചവന്നു എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. എന്തിനും പോലീസിനെ കുറ്റം പറയുന്നത് പോലീസിന്റെ മനോവീര്യം തകര്‍ക്കും. കുട്ടിയെ കാണാതായെന്ന് ഏഴു മണിയോടെയാണ് പരാതി ലഭിക്കുന്നത്. ഒമ്പത് മണിയോടെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായാണ് മൊഴി നല്‍കിയിരുന്നത്.
വളരെ ദുഃഖകരമായ സംഭവമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുത്. മന്ത്രിമാര്‍ വരാത്തതില്‍ വിമര്‍ശനത്തില്‍ കാര്യമില്ല. മന്ത്രി വീണ ജോര്‍ജ് ഇന്നലെ വന്നിരുന്നു. മന്ത്രി പി.രാജീവ് ഔദ്യോഗിക തിരക്കുകളുമായി തിരുവനന്തപുരത്തായിരുന്നു. കണ്ണൂരായിരുന്ന താന്‍ ഇന്നലെ ഇവിടേക്ക് വരികയായിരുന്നുവെന്ന് ജയരാജന്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മകളെ കൊലപ്പെടുത്തിയ പ്രതി അസ്ഫാക്കിന് മരണശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ പിടികൂടണം. സര്‍ക്കാരിലും പോലീസിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ എക്‌സൈസ് പരിശോധന നടത്തുകയാണ്. ലഹരി ഉപയോഗവും അക്രമസംഭവങ്ങള്‍ പതിവാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള തൊഴിലാളി ക്യാംപുകളിലടക്കം പരിശോധന നടക്കുന്നുണ്ട. ആലുവ റേഞ്ച് പരിധിയില്‍ അമ്പതോളം കേന്ദ്രങ്ങളില്‍ മുഴുവന്‍ ഒരേസമയം പരിശോധന നടക്കുകയാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരസ്യമായ മദ്യപാനം അടക്കമുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ട്. അത് പരിശോധിക്കുമെന്നൂം അദ്ദേഹം പറഞ്ഞു.
അതിനിടെ, പ്രതി അഫ്‌സാക്ക് ആലത്തെ പോലീസ് ഇന്ന് തിരിച്ചറിയല്‍ പരേഡിന് എത്തിക്കും. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങ്ാനാണ് പോലീസിന്റെ തീരുമാനം.
إرسال تعليق