Join News @ Iritty Whats App Group

ഭാര്യയും ഭർത്താവും മദ്യപിച്ച് വഴക്ക്; ഒന്നര വയസ്സുള്ള കുഞ്ഞിനെ അച്ഛൻ വീടിന് പുറത്തേക്കെറിഞ്ഞു


കൊല്ലം: ഭാര്യയും ഭർത്താവും മദ്യപിച്ചുണ്ടായ വഴക്കിനൊടുവിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിന് പുറത്തേക്കെറിഞ്ഞ് ഭർത്താവ്. കൊല്ലം ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് പരസ്പരം വഴക്കിട്ട് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്. സംഭവത്തിൽ, കുഞ്ഞിന്റെ മാതാപിതാക്കളായ മുരുകൻ (35), അമ്മ മാരിയമ്മ (23) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിച്ച മുരുമകനും മാരിയമ്മയും പിന്നാലെ വാക്കുതർക്കത്തിലേർപ്പെട്ടു. ഈ സമയത്ത് അടുത്തേക്ക് വന്ന ഒന്നര വയസ്സുള്ള മകളെ മുരുകൻ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

അയൽവാസികളാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. അയൽവാസികളുടെ മൊഴിയെടുത്തതിനു ശേഷമാണ് പൊലീസ് ദമ്പതികൾക്കെതിരെ കേസെടുത്തത്.

Post a Comment

أحدث أقدم
Join Our Whats App Group