അതിവേഗം ബഹുദൂരം എന്നതായിരുന്നു തന്റെ വികസന മന്ത്രമെങ്കില്‍ ഇപ്പോള്‍ എല്ലാവരേയും അവസാനമായി കണ്ട് യാത്ര പറയാനുള്ള സാവകാശം അദ്ദേഹം എടുക്കുകയാണ്. ജനലക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്തി പൊതുജനസമ്പര്‍ക്ക പരിപാടി നടത്തിയ മുന്‍ മുഖ്യന് വഴിയിലുടെ നീളം കാത്തുനിന്ന് ജനലക്ഷങ്ങള്‍ അവസാന ജനസമ്പര്‍ക്ക യാത്രയ്ക്ക് സ്വീകരണം നല്‍കുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയായും മന്ത്രിയായും എംഎല്‍എയായും 53 വര്‍ഷത്തോളം നിറഞ്ഞുനിന്ന തലസ്ഥാന നഗരിയോട് എന്നന്നേക്കുമായി വിടപറഞ്ഞ് ഉമ്മന്‍ ചാണ്ടി ജന്മനാട്ടിലേക്ക് മടങ്ങന്നു. പതിനായിരക്കണക്കിന് ആളുകളുടെ ആദരവ് ഏറ്റുവാങ്ങിയാണ് അദ്ദേഹം അനന്തപുരിയോട് വിടചൊല്ലുന്നത്. രാവിലെ ജഗതി പുതുപ്പള്ളി വീട്ടില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര 10.30 കഴിഞ്ഞപ്പോള്‍ മണ്ണന്തല പിന്നിടുന്നത്. മൂന്നര മണിക്കൂര്‍ കൊണ്ട് നഗരാതിര്‍ത്തി മാത്രമാണ് പിന്നിട്ടത്. മരിതൂര്‍ പിന്നിട്ട് വട്ടപ്പാറയിലാണ് ഇപ്പോള്‍ വിലാപയാത്ര.
അതിവേഗം ബഹുദൂരം എന്നതായിരുന്നു തന്റെ വികസന മന്ത്രമെങ്കില്‍ ഇപ്പോള്‍ എല്ലാവരേയും അവസാനമായി കണ്ട് യാത്ര പറയാനുള്ള സാവകാശം അദ്ദേഹം എടുക്കുകയാണ്. ജനലക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്തി പൊതുജനസമ്പര്‍ക്ക പരിപാടി നടത്തിയ മുന്‍ മുഖ്യന് വഴിയിലുടെ നീളം കാത്തുനിന്ന് ജനലക്ഷങ്ങള്‍ അവസാന ജനസമ്പര്‍ക്ക യാത്രയ്ക്ക് സ്വീകരണം നല്‍കുന്നത്.
ഭൗതികദേഹം വഹിക്കുന്ന കെഎസ്ആര്‍ടിസിയുടെ ്രപത്യേക ബസില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, എം.പിമാര്‍, ഉമ്മന്‍ ചാണ്ടിക്കൊപ്പം സനന്ത സഹചാരിയായി പ്രവര്‍ത്തിച്ച
കോട്ടയം തിരുനക്കരയിലാണ് ഇനി പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. എം.സി റോഡ് വഴിയാണ് വിലാപയാത്ര കോട്ടയത്തേക്ക് എത്തുക. കോട്ടയത്ത് പൊതുദര്‍ശനത്തിന് ശേഷം പുതുപ്പള്ളിയിലെ വീട്ടില്‍ പൊതുദര്‍ശനം നടക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓര്‍ത്തഡോക്‌സ് സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്. പരിശുദ്ധ കാതോലിക്കാ ബാവാ സംസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഉമ്മന്‍ ചാണ്ടി നാടിനും സഭയ്ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച് പള്ളി മുറ്റത്ത് തയ്യാറാക്കിയ പ്രത്യേക കല്ലറയിലാണ് സംസ്‌കാരം.
إرسال تعليق