ഇടത് മുന്നണി കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജന്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രംഗത്ത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ അക്രമം നടത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കാലം തനിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. ഗുരുതര തെറ്റാണ് ഇന്‍ഡിഗോ ചെയ്തത്. മാപ്പ് പറയിക്കല്‍ ഫ്യൂഡല്‍ സമ്പ്രദായമാണെന്നതിനാല്‍ അതിന് നിര്‍ബന്ധിക്കുന്നില്ല. പക്ഷേ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നത് ഇന്റിഗോ സമ്മതിക്കണമെന്ന് ഇപി ആവശ്യപ്പെട്ടു.
ഇപി ജയരാജനെ വിമാനത്തിലെ കയ്യേറ്റത്തിന്റെ പേരില്‍ ഇന്‍ഡിഗോ വിലക്കിയിട്ട് ഒരു വര്‍ഷം പിന്നിട്ട വേളയിലാണ് ഇപി ജയരാജന്റെ മാധ്യമങ്ങള്‍ക്ക് മുന്നിലെ തുറന്ന് പറച്ചില്‍. വിമാനത്തില്‍ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്‌തെന്ന കണ്ടെത്തലില്‍ ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഇതോടെയാണ് ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ഇ പി ജയരാജന്‍ പ്രഖ്യാപിച്ചത്.
إرسال تعليق