Join News @ Iritty Whats App Group

ഉമ്മൻ ചാണ്ടിയെ അപമാനിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ




കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ രാജേഷ് കുമാറിനെയാണ് ശാസ്താംകോട്ട പൊലീസ്​ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാജേഷിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.

 പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷനൽ ഓഫീസിൽ അക്കൗണ്ട്സ് ഓഫീസറായി പ്രവർത്തിക്കുന്ന ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച ഉമ്മൻ ചാണ്ടിയുടെ മരണ ദിനത്തിലാണ് അപകീർത്തികരമായ പോസ്റ്റിട്ടത്.

ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് എഫ് ബിയിൽ റവന്യൂ വകുപ്പ് ജീവനക്കാരൻ ഇട്ട ചിത്രത്തിന് താഴെയായായിരുന്നു വിവാദ കമന്‍റ്​. യൂത്ത് കോൺഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം, ഹരികുമാർ കുന്നത്തൂർ എന്നിവർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group