കണ്ണൂർ: പയ്യാമ്പലം ബേബി ബീച്ചിൽ യുവതി കടലിൽ ചാടി ജീവനൊടുക്കാൻ ഇടയായത് ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടെന്ന് കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. രത്നകുമാർ. പള്ളിക്കുന്ന് മുത്തപ്പൻ കാവിന് സമീപത്തെ പ്രമിത്തിന്റെ ഭാര്യ വി.കെ. റോഷിത (32) യാണ് കഴിഞ്ഞ മാസം 16 ന് മരിച്ചത്.
ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന റോഷിത ഫോണിൽ വന്ന മെസേജ് വഴിയാണ് തട്ടിപ്പിന് ഇരയായത്. യുട്യൂബ് ലിങ്ക് അയച്ച് തരാമെന്നും അത് ലൈക്ക് ചെയ്താൽ 150 രൂപ ലഭിക്കുമെന്നുമാണ് ആദ്യം റോഷിതയുടെ ഫോണിലേക്ക് വന്ന സന്ദേശം.
യുവതി യുട്യൂബിൽ ലൈക്ക് ചെയ്തു. തുടർന്ന് വലിയ തുക ലഭിക്കാൻ പണം ആവശ്യപ്പെടുകയും റോഷിത അത് അയച്ച് നൽകുകയും ചെയ്തു. മൂന്ന് ദിവസം കൊണ്ട് റോഷിതയ്ക്ക് എട്ട് ലക്ഷത്തോളം രൂപ നഷ്ടമായെന്നും ഇതിൽ മനം നൊന്താണ് റോഷിത ജീവനൊടുക്കിയതെന്നും എസിപി പറഞ്ഞു.
إرسال تعليق