ഇരിട്ടി: പേരാവൂർ നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സ്‌മൃതി വിചാരം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ പ്രമേയേവതരണം നടത്തി. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം എം മജീദ് മുൻകാല നേതാക്കളെ ആദരിച്ചു.
ഇപി ശംസുദ്ധീൻ, സി അബ്ദുള്ള, ഉമർ വിളക്കോട്, ചൂര്യോട്ട് മുസ്തഫ, എംപി അബ്ദുറഹ്മാൻ, എം കെ മുഹമ്മദ്, തറാൽ ഈസ, എം കെ ഗഫൂർ, തറാൽ ഹംസ, സലീം കാവുപടി, കെ അബ്ദുള്ള, ഹക്കീം പടിക്കച്ചാൽ, വിപി റഷീദ് പുന്നാട്, കെപി അജ്മൽ ആറളം, ഷംനാസ് വിളക്കോട്, ഇകെ ശഫാഫ്, അബ്ദുറഹ്മാൻ കേളകം, പികെ അബ്ദുൽ ഖാദർ, സവാദ് ഇകെ, ഫാസിൽ ആറളം, പിപി ശംസുദ്ധീൻ, അസ്‌ലം മുഴക്കുന്ന് തുടങ്ങിയവർ സംസാരിച്ചു
إرسال تعليق