കണ്ണൂർ: കണ്ണൂർ പാട്യം പത്തായക്കുന്നിൽ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം 47 കാരനായ രഞ്ജിത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെത്തി രഞ്ജിത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. സഹോദരൻ രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയിൽ എത്തിയായിരുന്നു അക്രമം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രജീഷിനും മകനും പൊള്ളലേറ്റു. ഇവരുടെ അമ്മ നളിനിയും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് കാണാതായ രഞ്ജിത്തിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊള്ളലേറ്റ രജീഷിനെയും മകനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
إرسال تعليق